Create Blood Request
(Find Donor)

ഈ സംവിധാനത്തിലൂടെ, ലോഗിൻ ചെയ്തിട്ടുള്ള ഞങ്ങളുടെ രക്തദാതാവിന് മറ്റ് രക്തദാതാക്കളെ കണ്ടെത്തുന്നതിന് ഞങ്ങളുടെ സഹായത്തിനായി ഒരു അഭ്യർത്ഥന സൃഷ്ടിക്കാൻ കഴിയും.

നിങ്ങളുടെ ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ രക്തദാതാവിനെ കണ്ടെത്താൻ ശ്രമിക്കുക, അതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം, എന്നിട്ടും ലഭിച്ചില്ലെങ്കിൽ മാത്രം സംഘടനകളുടെ സഹായം അഭ്യർത്ഥിക്കുക.

എങ്ങനെയാണ് രക്തത്തിനായി ഒരു റിക്വസ്റ്റ് സൃഷ്ടിക്കാൻ കഴിയുന്നത്?

കൃത്യത ഇല്ലാത്ത ഫോർവേഡ് മെസ്സേജുകൾ റിക്വസ്റ്റ് ആയി പോസ്റ്റ്‌ ചെയ്യുന്നത് ഒഴിവാക്കുവാൻ വേണ്ടി ഞങ്ങളുടെ website/mobile app എന്നിവയിലൂടെ രക്തം ദാനം ചെയ്യാൻ തയ്യാറായി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികൾക്കോ അവരുടെ ബന്ധുക്കൾക്കോ,സുഹൃത്തുക്കൾക്കോ രക്തം ആവശ്യമായി വന്നാൽ റിക്വസ്റ്റ് ക്രിയേറ്റ് ചെയ്യാവുന്ന രീതിയിലാണ് ഞങ്ങളുടെ സിസ്റ്റം ഡിസൈൻ ചെയ്തിട്ടുള്ളത്, ഇത് ഡ്യൂപ്ലിക്കേറ്റ് റിക്വസ്റ്റുകൾ ഒഴിവാക്കാൻ സഹായിക്കുന്നു.

എങ്ങനെയാണ് ഞങ്ങൾ രക്തദാതാവിനെ കണ്ടെത്തുന്നത്?.

രക്തം ആവശ്യമുണ്ടെന്ന റിക്വസ്റ്റ് ലഭിച്ചാൽ അതിലെ ബൈസ്റ്റാൻഡറിനെ ഞങ്ങളുടെ കോഓർഡിനേറ്റർ കോൺടാക്ട് ചെയ്ത് വിവരങ്ങൾ പൂർണമായും വെരിഫൈ ചെയ്തതിനു ശേഷം രക്തം ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചുകൊണ്ട് ഞങ്ങളുടെ website/mobile app എന്നിവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രക്തദാതാക്കളെ ഫോണിൽ വിളിച്ചു റിക്വസ്റ്റ് വിവരങ്ങൾ ധരിപ്പിക്കും അതിൽ രക്തം ദാനം ചെയ്യാൻ സൗകര്യപ്പെടുന്ന ദാതാക്കൾക്ക് ബൈസ്റ്റാൻഡറുടെ കോൺടാക്ട് വിവരങ്ങൾ നൽകും. ബൈസ്റ്റാൻഡർക്കു ദാതാവിന്റെ വിവരങ്ങളും നൽകും .അങ്ങനെ ഇരുവരും പരസ്പ്പരം ആശയവിനിമയം നടത്തി ആവശ്യമായ രക്തം ലഭ്യമാക്കുന്നു.

ഗർഭിണികളുടെ ശ്രദ്ധക്ക്.

ഗർഭാവസ്ഥ ഒരു രോഗം അല്ലാത്തത്കൊണ്ട് നിങ്ങൾക്ക് രക്തദാതാവിനെ കണ്ടെത്താൻ ധാരാളം സമയം ലഭിക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങളുടെ ഡെലിവറി തീയതിക്ക് മുൻപായി നിങ്ങളുടെ രക്‌തഗ്രൂപ്പിൽപെട്ട രണ്ട് രക്തദാതാവിനെ എങ്കിലും കണ്ടെത്തി വയ്ക്കുക.

നമുക്കാവശ്യം വരുമ്പോൾ മാത്രം അന്വേഷിച്ച് നടക്കേണ്ട ഒന്നല്ല രക്തവും രക്‌തദാതാക്കളെയും ഇനിയെങ്കിലും മുൻകൂട്ടി തയ്യാറാവുക, നാളെക്കായി ഒരു കരുതൽ നല്ലതാണ്. എങ്ങിനെ എന്നറിയാൻ വീഡിയോ പൂർണ്ണമായും കാണുക

Create Request എന്നതിൽ ക്ലിക്ക് ചെയ്ത് തുടർന്നുവരുന്ന ചോദ്യങ്ങൾക്കു കൃത്യവും ധാർമികവുമായി ഉത്തരം നൽകാൻ അഭ്യർത്ഥിക്കുന്നു.
Create Request